• കവി കവിത കാവ്യസങ്കല്പം

  ?കവിതയെക്കുറിച്ചുള്ള അടിസ്ഥാനപരമായ ഏതു തെറ്റിദ്ധാരണകളാണ് താങ്കളെ ഈറ പിടിപ്പിക്കുന്നത്? അവയെ താങ്കൾ എങ്ങിനെ തിരുത്തും, അഥവാ നിഷേധിക്കും?

  എല്ലാ കവിതയിലും കവി ആത്മകഥയെഴുതുകയാണ് എന്ന ധാരണ. ശ്ലഥവും ശിഥിലവുമായ മുക്തച്ഛന്ദോരൂപങ്ങൾ, ഒരു ഗീതകത്തിനു ഒരിക്കലും പിടിച്ചെടുക്കാന്‍ പറ്റാത്ത വിധം, സമകാലീനസമൂഹത്തിന്റെ പ്രകൃതം പ്രതിഫലിപ്പിക്കുന്നു എന്ന വിശ്വാസം. നിയതപദികളിൽ ( സ്റ്റാന്‍സ) എഴുതുന്ന കവികൾ കാലിപ്പെട്ടികളെടുത്ത് യാന്ത്രികമായി അവ കുത്തി നിറയ്ക്കുകയാണ് എന്ന സങ്കല്പം. ലിറ്റിൽ മാസികകൾക്ക് കവിത അയയ്ക്കുന്ന കവികൾക്ക് അവ വായിക്കുകയോ അവയുടെ വരിക്കാരാവുകയോ വേണ്ടാ എന്ന വിചാരം. പുരസ്കാരങ്ങൾ കവി നല്ല കവിത എഴുതിയിട്ടുണ്ട് എന്നതിന്റെ തെളിവാണ് എന്ന വിചാരം. 

  കൂടുതൽ >>

  feature image

  അവസാനത്തെ ഗോള്‍

  ഞാൻ, സിനെദീൻ സിഡാൻ,
  കണ്ണിലൽപ്പം വെയിലടിച്ചാലുടൻ
  നിങ്ങൾക്കു കുത്തിക്കൊല്ലാൻ തോന്നുന്ന 
  അപരിചിതൻ;
  വേറെ മുഖവും വേറെ ഉടലുമായി
  നിങ്ങളിലൊരുവനാകാമെന്ന‌് വ്യാമോഹിച്ചവൻ

  കൂടുതൽ >>

  അവസാനത്തെ ഗോളിനെപ്പറ്റി

  അവസാനത്തെ ഗോൾ  എന്ന കവിത ഞാൻ എഴുതുന്നത് 2006ലാണ്, സിനദിൻ യാസിദ് സിദാൻ ലോകകപ്പ് മത്സരത്തിൽ ഇറ്റാലിയൻ ഫുട്ബോൾ കളിക്കാരൻ മാർക്കോ മറ്റെറാസിയെ നെഞ്ചിൽ തലകൊണ്ടിടിച്ചതിന‌് പുറത്താക്കപ്പെട്ട അതേവർഷം. വ്യക്തിപരമായി ഞാൻ സാഹിത്യ അക്കാദമിയിലെ ജോലിയിൽനിന്ന് വിരമിക്കുകയും 60 വയസ്സായത് പ്രമാണിച്ച് എന്റെ അന്നോളമുള്ള കവിതകൾ മൂന്നു വാല്യങ്ങളിലായി സമാഹരിക്കപ്പെടുകയും എന്റെ നാട്ടുകാരും യുവകവികളും അത് ആഘോഷിക്കുകയും ചെയ‌്ത വർഷംകൂടി ആയിരുന്നു അത്.

  കൂടുതൽ >>

 • പുരാവസ്തുമേളയിൽ

  മൃതർ‍ക്കു പ്രിയങ്കരമീവിള കൊയ്യാനേതാ-
  ണസുരഗണം വന്നൂ? നിശ്ശബ്ദമിഴഞ്ഞെത്തീ
  അതിഥിമുറികളിലൂടവരവിരാമം,
  അറ്റുവീണിടും വിരൽകളിൽനിന്നോരോന്നായി-
  ച്ചുറ്റുമോതിരമൂരി; തട്ടിമാറ്റി പിന്നെല്ലാം:
  പിരിച്ചു പണ്ടേ വിട്ട സേനകളുടെ പിഞ്ഞി-
  ദ്ദ്രവിച്ച അണിവേഷം, വഴിയിലുപേക്ഷിച്ച
  കുരുടന്‍മിഴികളാൽ തുറിച്ചു നോക്കും പാവ-
  ക്കുട്ടികൾ, പിന്നെ മൂത്രപ്പാത്രങ്ങൾ, അരിപ്പകൾ,
  തട്ടിമാറ്റിനാർ‍ അത്യപൂർ‍വ്വമായവ, എലി
  മുറ്റുമേ കരണ്ടവ, കൊമ്പിന്റെ മകുടവു–
  മേറ്റി നിന്നിടും മാനിന്നുന്നതശീർഷം പോലും.

  കൂടുതൽ >>