• ഓട്ടുചിലമ്പിന്‍ കലമ്പലുകള്‍

  പാരിസ് മുട്ടായി / സിന്ധു മേനോന്‍

  മനുഷ്യന്റെ കരുത്തിനുമുന്നില്‍ തോറ്റുപോകുന്ന ദൈവങ്ങളാണ് പൊന്നാനിക്കാരുടെ തട്ടകം വാഴുന്നത്. പിശാചായാലും (വെളുത്ത കുട്ടി - ഉറൂബ്), ദേവിയായാലും പൂതമായാലും (കാവിലെപ്പാട്ട്, പൂതപ്പാട്ട് - ഇടശ്ശേരി) സഹിച്ചും പൊറുത്തും ഉള്‍ക്കരുത്തുനേടിയ മനുഷ്യസ്ത്രീയുടെ മുന്നില്‍ അവര്‍ തോറ്റുപോകും. അതോടെ അവര്‍ ദിവ്യത്വം വെടിഞ്ഞ് സാധാരണക്കാരുടെ സുഖദുഃഖങ്ങളില്‍ പങ്കുചേര്‍ന്ന് അവരിലൊരാളായിത്തീരും. പെണ്‍കുട്ടികളോടൊപ്പം കൊച്ചംകുത്തുകയും കൊത്തങ്കല്ലാടുകയും ചെയ്യുന്ന കൂട്ടുകാരികളാവും. 


  കൂടുതൽ >>

  ചട്ടങ്ങളില്ലാത്ത ചിത്രങ്ങള്‍

  അഴല്‍നദികള്‍ / ടി കെ മുരളീധരന്‍

  കവിതയിലെ ബഹുസ്വരതയുടേതായ ഈ ഉദാരഘട്ടത്തെ തന്റേതുമാത്രമായ രീതിയില്‍ പ്രതിനിധാനം ചെയ്യുന്ന കവിയാണ് ടി.കെ.മുരളീധരന്‍. രണ്ടുപതിറ്റാണ്ടിലേറെയായി മുംബൈ നഗരത്തില്‍ ജീവിക്കുന്ന മുരളീധരന്‍, താന്‍ നടക്കുന്ന തെരുവുകളിലൂടെയും ചേരികളിലൂടെയും തന്റെ കവിതയേയും കൊണ്ടുനടക്കുകയായിരുന്നു.


  കൂടുതൽ >>

 • കവി

  വാക്കുകള്‍ വെറും ശബ്ദങ്ങളല്ല
  കേവലം ആശയങ്ങളുമല്ല
  അവയ്ക്കുള്ളില്‍ ഒരു സംഹാരശക്തി
  അടങ്ങിയിരിക്കുന്നു
  മറ്റു വാക്കുകളുമായി കൂട്ടിമുട്ടുമ്പോള്‍
  അതു പുറത്തുചാടും

  കൂടുതൽ >>

  കര്‍ഫ്യൂ രാത്രിയില്‍

  ഓ നിഷ്കളങ്കരായ ചില്ലകളേ
  പാതകളെല്ലാം ഈ രാത്രി 
  വിധവകളായി മാറിയിരിക്കുന്നു
  ഒച്ചകളെയെല്ലാം 
  ആട്ടിയോടിച്ചിരിക്കുന്നു
  നിര്‍മ്മലമായ അന്തരീക്ഷത്തിനു മീതെ
  ചെറിയൊരു ഭീകരത തങ്ങിനില്‍ക്കുന്നുണ്ട്

  കൂടുതൽ >>