വിരിച്ചിട്ടതാരീ

കസവിന്റെ വേഷ്ടി

തുറന്നിട്ടിരുന്ന

ജനാലയിൽ കൂടി


ചിലപ്പോഴതാരോ

മറന്നിട്ടു പോയ

നിറം മങ്ങിടാത്ത

കിനാവെന്നും തോന്നി


കളഞ്ഞു പോയാലും

തിളങ്ങുന്നൊരേതോ

സ്മരണപോൽ വീണ്ടും

അതു കണ്ടിരുന്ന്


ഉറക്കം വന്നപ്പോൾ

പുതയ്ക്കാനെടുക്കെ

അതും കൊണ്ടുപോയി

ഒരു കാളമേഘം


അരികത്തതുണ്ടാ

യിരുന്നപ്പൊഴെന്നാൽ

നിലാവായിരുന്നെ-

ന്നറിയാതെ പോയി ....!