പഴയ ദിവസം വലിച്ചെറിഞ്ഞ് ...

പ്രാണന്റെ നേരിനെ

തേടുന്ന യാത്രയിൽ

പരിചയമില്ലാതെ വന്നവൻ

പണ്ടെങ്ങോ കണ്ടു മറന്ന

പോലെ .....


അജ്ഞാതമാം യാത്രയിലൂടെ ..

അപരിചതത്വം കളഞ്ഞു

ഞങ്ങൾ ....

അലക്ഷ്യമായ് നടന്നു നീങ്ങി

അനാഥമാം രണ്ട് ജന്മങ്ങൾ പോലെ .....


വിഭിന്നരൂപങ്ങൾ

തട്ടിമാറ്റി .....

വേദനയിൽ മുങ്ങും

മനസ്സുമായ് ...

വീണുകിടന്ന പൈശാചികതയെ ..'

വലിച്ചു കീറി നടന്നു

നീങ്ങി .....


ഇരവിൻ നിശബ്ദതയിൽ

ഇരുളിന്നാത്മാവ്

ഇഴഞ്ഞു മാറി ......

ഇടതു കൈകൾ അമർന്നുയർന്നു :

ഇരുധ്രുവങ്ങളിലായ് ....

ശ്വാസനിശ്വാസങ്ങൾ ...


ആത്മാവിൻ അട്ടഹാസങ്ങൾ ദിക്കിലെങ്ങും ....

അലറി വിളിക്കുന്നു

പ്രേതവനങ്ങൾ ...

അർധധ്വനിയിൽ മനസ്സുകൾ രണ്ടും

അനന്തതയിലെങ്ങോ

ലയിച്ചു പോയ് ....