sukumaran

വെള്ളത്താലവള്‍

മൊഴിമാറ്റം: വി എം ഗിരിജ

തടവേതുമില്ലാതെ,
ഉള്ളില്‍പ്പോകാന്‍ കഴിയും.
വെളളം മീനിനെ എന്നപോലെ
അനുവദിക്കുന്നു.
ഒരു ശങ്കയുമില്ലാതെ
പുറത്തുവരാനും കഴിയും;
ഒരു നീര്‍ച്ചെടിയെ നീര്
എന്നപോലെ യാത്രയാക്കുന്നു.
വീണ്ടും അകം പൂകി,
വീണ്ടും വെളിയേറി
കണ്ടെത്തിയത് രണ്ടുണ്‍മകള്‍.
മീനിനും നീര്‍ച്ചെടിക്കും
നീരില്ലാതില്ല ജീവന്‍.
പിന്നെ?
നീരിന് കതകുകളും ഇല്ല.