വെറുതെയിരിക്കുമ്പോള്‍
എഴുതുന്ന കവിതകളില്‍
എന്തൊരു ആശ്വാസം!
ഒരു കാറ്റ് മെല്ലെ വരികയും
വിയര്പ്പായ് കുളിര്‍പ്പിക്കുകയും
ചെയ്യും.
വെറുതെയിരിക്കുമ്പോള്‍
വായിക്കുന്ന കവിതകളില്‍
എന്തൊരു ദുഖം!
ഒറ്റയായൊരു മനുഷ്യന്
വെറുതെയിരിക്കാന്‍ നടത്തുന്ന
പരിശ്രമങ്ങളായ് തോന്നുന്നു
ഇപ്പോള്‍ ഒാരോ കവിതയും.