saadiyousuf

വിശ്വസ്തത

മൊഴിമാറ്റം: പി രാമന്‍

ഒരു രാജ്യത്തു നിന്നു മറ്റൊരു രാജ്യത്തേക്കു
നിനക്കലയാം.
ഒരു പെണ്ണിൽ നിന്നു മറ്റൊരു പെണ്ണിലേക്കു
നിനക്കു രക്ഷപ്പെടാം.
ഒരു മരുഭൂമിയിൽ നിന്നു മറ്റൊരു മരുഭൂമിയിലേക്ക്.

പക്ഷേ, പട്ടം പറത്തി വിടുന്ന നൂല്
നിന്റെ ആദ്യത്തെ പട്ടം പറന്ന അതേ ഇടത്തിലെ
ഈത്തപ്പനയിൽ വലിച്ചുകെട്ടിയ
അതേ നൂലു തന്നെ
എന്നെന്നും.