രണ്ടു ചെടിച്ചട്ടികൾക്കിടയിലെ വിടവിൽ 
ഒരുചെടി വളർന്നു
രണ്ടു മനുഷ്യർക്കിടയിൽ അദ്യശ്യമായി
മറ്റൊരാൾ പാർക്കുമ്പോലെ
നനയ്ക്കുമ്പോൾ 
മൂന്നാമത്തെ ചെടിയെ 
അവൾ തൊട്ടു നോക്കി
തന്റെ എല്ലിലും എറച്ചിയിലും
ചെന്നു മുട്ടി