emilydickinson

മറ്റേതു നിറത്തേക്കാളും

മൊഴിമാറ്റം: പി രാമന്‍

മറ്റേതു നിറത്തെക്കാളും
മഞ്ഞ കുറച്ചേ ചാലിക്കൂ
പ്രകൃതി,യവൾ കാക്കുകയാണതു
സൂര്യാസ്തമയങ്ങൾക്കായ്
അവൾ വാരിച്ചൊരിഞ്ഞിടുന്നതു
നീല നിറം, നീല നിറം.

ഒരു പെണ്ണു കണക്കവൾ ചെലവാ-
ക്കുന്നൂ കടു ചോപ്പു നിറം
കരുതിത്താനുപയോഗിപ്പൂ
മഞ്ഞനിറം ചിലെടം മാത്രം
പ്രണയി മൊഴിഞ്ഞീടും വാക്കുകൾ
പോലതമൂല്യം, വിരളം