adilmadathil

മന്ത്രവിദ്യകള്‍

1
വ്യാപ് തി

തുമ്പികളുടെ
ചിറകുകളില്‍
ചെറുതാകുന്ന
ആകാശം.

പരുന്തുക്കള്‍
വട്ടം ചുറ്റി ചുറ്റി
നീര്‍ത്തുന്നു.

2
നേരമ്പോക്ക്

തികച്ചും
അപ്രസക്തമായവ
ശ്രദ്ധിക്കുന്നു
ആഹ്ലാദിക്കുന്നു
ഭാരമില്ലായ് മ
അനുഭവിക്കുന്നു.