pratheeshmp

ഭൂമിക്കടിയിലായിരുന്നു

ഭൂമിക്കടിയിലായിരുന്നു ആകാശം.
കിളികളൊക്കെയും 
മാളങ്ങളിൽപ്പാർത്തു
മഴവെള്ളത്തിൽ
നനഞ്ഞിട്ടവ എകരങ്ങളിൽ വന്നിരുന്നു
പാമ്പിഴയുമൊച്ചയിൽ
കാട്ടു കുരുവികൾ നീങ്ങുന്നതു കേട്ടു
ഒരു ചെറിയ പൊത്തിനു മുമ്പിൽ 
ഞാനിരിപ്പായിരുന്നു
പുറത്തു വരുന്നതൊരു
കിളിയോ
അരണയോ
ആർക്കു പറയാനാവും?