sukumaran

പ്രാര്‍ത്ഥന

മൊഴിമാറ്റം: വി എം ഗിരിജ

വാലുയരെപ്പൊങ്ങി, അന്തരീക്ഷം തഴുകി നിവരുന്നൂ
ദൈപുത്രന്റെ കൈകളുടെ നിഴലില്‍
ഉപദേശിയുടെ പ്രസംഗം:
"ദൈവസൗധം നാം നിര്‍മ്മിക്കും"
വിശ്വാസികള്‍ ഒരുമിച്ച് "ആമേന്‍."
ദൈവപുത്രന്റെ തിരുവസ്ത്രത്തില്‍ പറ്റി
ഉപദേശിയുടെ പ്രസംഗം:
"നമ്മുടെ വീട് ദൈവം കെട്ടും"
വിശ്വാസികള്‍ ഒരുമിച്ച് "ആമേന്‍."
തിരക്കില്‍ പതുങ്ങി സാത്താന്‍ ചോദിക്കുന്നു
"ഉപദേശിയോ ദൈവമോ
ഭവനനിര്‍മ്മാണവായ്പ ആരടയ്ക്കും?"
വിശ്വാസികള്‍ ഒരുമിച്ച് "ആമേന്‍."