kedarnathsingh

പൊടുന്നനെ ഒരുദിവസം

മൊഴിമാറ്റം: പി പി രാമചന്ദ്രന്‍

പൊടുന്നനെ ഒരുദിവസം
വജ്രം പവിഴം
മഞ്ഞള്‍ ഉള്ളി
കബീര്‍ നിരാല
സ്വര്‍ഗ്ഗം നരകം
ചീവീട് മൂടല്‍മഞ്ഞ്
ഇവയുടെയെല്ലാം
അര്‍ത്ഥം സ്പഷ്ടമാവും

പുല്ലുമേഞ്ഞ മേല്‍ക്കൂരയ്ക്കുമീതെ
കടന്നുപോവുന്ന വെയില്‍
പൊടുന്നനെ
ഒന്നു തിളങ്ങുംപോലെ