sukumaran

പുഴപ്പേച്ച്

മൊഴിമാറ്റം: വി എം ഗിരിജ

കരയിലിരുന്ന്
ഓടുംപുഴയെ നോക്കിക്കൊണ്ടിരുന്നു,
അവള്‍.
അവളോടു മിണ്ടിക്കൊണ്ടിരുന്നു, ആറ്
ആറ്റില്‍ എല്ലാം ഓടിയൊഴുകിക്കൊണ്ടിരുന്നു.
കാറ്റ് ഓടിക്കൊണ്ടിരുന്നു,
മരങ്ങള്‍ ഓടിക്കൊണ്ടിരുന്നു,
തെരുവുകള്‍ ഓടിക്കൊണ്ടിരുന്നു,
വീടുകള്‍ ഓടിക്കൊണ്ടിരുന്നു,
അവളും ഓടിക്കൊണ്ടിരുന്നു.
അവള്‍ ഓടിക്കൊണ്ടിരുന്നപ്പോള്‍
കാറ്റും മരങ്ങളും പക്ഷികളും
മേഘങ്ങളും സൂര്യനും
ഓടാതിരുന്നു.
അവള്‍ വീടെത്തിയപ്പോള്‍
ഓടാതിരുന്നത് ആറ്.
ഓടിക്കൊണ്ടിരിക്കുന്നു അവള്‍ മാത്രം
ആറിനോടു പേശിക്കൊണ്ട്.