adilmadathil

പിന്നോട്ട് പിന്നോട്ടെന്ന പോലെ

ട്രെയിന്‍ ഹോണ്‍
മുഴങ്ങി
അനക്കത്തിന്റെ ഉലച്ചിലില്‍ നീന്തി
പാളങ്ങളില്‍ അനങ്ങി
കുതിപ്പു തുടങ്ങെ
തെറിക്കുന്ന കാറ്റ്
മുഖത്തടിച്ച്
മൂത്രച്ചൂരില്‍ മനം പിരട്ടി
വാതില്‍ക്കല്‍ നിന്നും
അകത്തേക്ക് നടന്നു
സീറ്റുകള്‍ക്കും ആളുകള്‍ക്കും
കമ്പാര്‍ട്ട്മെന്റുകള്‍ക്കും ഇടയില്‍
വലിഞ്ഞു മുറുകി 
അയഞ്ഞു മുറുകുന്ന
പതുക്കത്തിലൂടെ
ഇരിപ്പിടത്തില്‍ ചെന്നുറക്കുന്നു.