adilmadathil

പാമ്പോ കമ്പോ

ഇരുളും വെളിച്ചവും
കലര്‍ന്ന തണുപ്പില്‍
റോഡിനു കുറുകെ
വലിഞ്ഞ് നീണ്ട് എന്തോ
നീളന്‍ കമ്പോ പാമ്പോ ?
പത്തിയുണ്ടോ?
എന്ന് നോക്കുമ്പോള്‍
ഇരുള്‍വെളിച്ചത്തിനിടയിലത്
വളഞ്ഞു പുളഞ്ഞു
ഞരക്കമില്ലാതെ.
എങ്ങോട്ടെന്നു തിരിയാതെ
മുന്നോട്ടോ പിന്നോട്ടോ
എന്നറിയാതെ
വെളിച്ചം ഊറും വരെ. നിന്നു.