kedarnathsingh

പഴത്തിന്‍ സ്വാദുപോലെ

മൊഴിമാറ്റം: പി പി രാമചന്ദ്രന്‍

ആകാശത്ത് താരങ്ങള്‍
ജലത്തില്‍ മീനുകള്‍
വായുവില്‍ ഓക്‌സിജന്‍

എന്നതുപോലെ
ഭൂമിയില്‍
ഞാനും
നീയും
കാറ്റും
മരണവും
കടുകിന്‍ പൂക്കളും

തീപ്പെട്ടിക്കൊള്ളിക്കു തല
വീടിനു വാതില്‍
മേനിപ്പുറത്ത് കുരു
പഴത്തില്‍ സ്വാദ്

ഇവയെങ്ങനെയോ
അതേപോലെ
അതേപോലെ