kedarnathsingh

നേരം കിട്ടുമ്പോള്‍ വരിക

മൊഴിമാറ്റം: പി പി രാമചന്ദ്രന്‍

നേരം കിട്ടുമ്പോള്‍
നീ വരിക

നേരം കിട്ടിയില്ലെങ്കിലും
വരിക

കൈകളില്‍ കരുത്തെന്നപോലെ
ധമനികളിലൊഴുകും രക്തം പോലെ

വരിക
സ്റ്റൗവ്വില്‍
പതുക്കെ നിശ്ശബ്ദം
തീനാളങ്ങളെന്നപോലെ

വരിക

വരിക
മഴതോര്‍ന്ന്
ബാബുല്‍മരങ്ങളില്‍
പുതുകാണ്ഡങ്ങളെപ്പോലെ

ദിനങ്ങള്‍ ഊരിയിട്ട്
വാഗ്ദാനങ്ങള്‍ ഉടച്ചിട്ട്
വരിക

വരിക
ചൊവ്വാഴ്ചക്കു പിന്നാലെ
ബുധനാഴ്ചയെന്നപോലെ

വരിക