ammudeepa

തിരച്ചില്‍

സമകാലികതയല്ല എന്റെ പ്രശ്നം
മന്വന്തരങ്ങൾക്കപ്പുറത്തു വച്ചാണ്
എനിക്കെന്റെ ഭാഷ കളവുപോയത്.
അതു കണ്ടെടുക്കാന്‍
ഇനിയും സമകാലികമായിക്കൂടാ എന്റെ കവിത.
ചൂഴ്ന്നെടുത്ത കണ്ണും
ഇറുത്തെടുത്ത നാക്കുമായി
എനിക്കെന്തു ചെയ്യാൻ കഴിയും.
(നിന്നെ അനുകരിക്കുകയല്ലാതെ?)
അതിനാൽ
വളഞ്ഞുപോയ മുതുകത്തൊരു ചൂട്ടുകത്തിച്ച്
ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ
പിറകോട്ട്
പിറകോട്ട്
ആഞ്ഞു നടക്കതന്നെ!