ragilasaji

കുളിച്ച് പോരുമ്പോൾ

കുളിച്ച് പോരുമ്പോൾ
എനിക്കൊപ്പം പുഴയും
പോരുന്നു.


എന്റെ നനഞ്ഞ ഉടുപ്പ് മാറ്റി
പൊക്കിളിൽ ഒരാമ്പൽത്തണ്ടിടുന്നു .
അഞ്ചാറ് മീൻ കുഞ്ഞുങ്ങളെ പറഞ്ഞയക്കുന്നു.
മുടിയിൽ ജലസസ്യങ്ങളുടെ വേരുകൾ
പിണച്ച് ചേർക്കുന്നു .
കണ്ണുകളിലൊഴുക്ക് മെഴുകി,
നാസികയിൽ നീല വിരിച്ചു.
വിരലുകളിൽ വഴുപ്പലിയിച്ചു.
എന്റെ മൃതദേഹത്തിന്റെ തണുപ്പല്ലാതെ തിരിച്ച്
പോകുമ്പോൾ പുഴക്ക്
ഞാനൊന്നും മടക്കിക്കൊടുക്കില്ല