ai

കീഴടക്കല്‍

മൊഴിമാറ്റം: എസ് കണ്ണന്‍

അങ്ങനെയാണ് ഞാനവനെ കണ്ടെത്തിയത് 
അവന്റെ തോട്ടത്തില്‍  കാട് വെട്ടുന്നു
ഷര്‍ട്ടിട്ടില്ലാ
കഴലയ്ക്ക് താഴെ വരെ പാന്റ്
ചുരുട്ടി വെച്ചിട്ടുണ്ട്
ഞാനവിടെ നിന്ന് നോക്കി
കയ്യിലെ തോട്ടക്കത്തി വീശിയവന്‍
ചുവന്നിരുണ്ട പൂവിന്റെ തലമുറിച്ചെടുക്കുന്നത്
അവന്‍ നോട്ടമുയര്‍ത്തിച്ചിരിച്ചു
''ഇത്രേയുള്ളു മനുഷ്യന്റെ കാര്യം''
എന്നു പറഞ്ഞു.
അവനത്ര സുന്ദരനല്ലാ
പക്ഷെ എങ്ങനെയോ അവനെ സുന്ദരനാക്കി
മെലിഞ്ഞ പരുന്തു മൂക്കും നിറഞ്ഞ ചുണ്ടും
പിന്നയവന്റെ നെറ്റിയെപകുക്കുന്ന
കുഴിഞ്ഞ വരയും
അവന്റെ കണ്ണുകള്‍ തിളങ്ങി
വിളറിയ രണ്ട് പച്ച ഐസ്സ് ചീളുകള്‍
ഞാന്‍ പറഞ്ഞു ഞാനിവിടെ പുതുതാണ്
''അപ്പോള്‍ നീയിവിടുത്തെ തടാകം കണ്ടിട്ടില്ലാ?''
ഞാനങ്ങോട്ട് കൊണ്ടു പോകട്ടെ?
എപ്പോള്‍
''ഇപ്പോള്‍'' അവന്‍ പറഞ്ഞു
കത്തിതാഴെയിട്ടു
അവന്‍ വേഗം വേഗം നടന്നു
അവനോടപ്പമെത്താനോടണം
പക്ഷെ ഒരടയാളവുമില്ലാ.
അവന്‍ പാഞ്ഞ കുറ്റിക്കാടുകളെന്നില്‍ത്തറച്ചു.
കടന്നുപോയ താഴ്ന്ന ചില്ലകളില്‍ 
പാവാട കുരുങ്ങി. അതു കീറി.
ഞങ്ങളവിടെയെത്തി
'തടാകം' 'തടാകം' ഞാനാര്‍ത്തു, പിന്നെ ചിരിച്ചു.
തല പിന്നിലേക്കെറിഞ്ഞു കുവി 
കുടിയന്‍മാരെയും
കുലിക്കാരെയും പോലെയലറി
അല്ലെങ്കില്‍ അങ്ങനെ ചെയ്തു നോക്കി
''ഇതൊരു കുളം
പിള്ളേര്‍ക്കിറങ്ങാം
വീട്ടില്‍ എന്റെ വീട്ടില്‍
തടാകമുണ്ടൊന്ന് ഞങ്ങള്‍ക്ക്
നിനക്കതില്‍ നീന്താം
മറുകരയിലെത്തിപറ്റാന്‍
ദിവസമൊന്നെങ്കിലും വേണം''
അവനവന്റെ പുറം എന്റെ നേര്‍ക്ക് തിരിച്ചു
വിയര്‍പ്പില്‍ കുഴഞ്ഞ്
കണ്ടാലുണര്‍ന്ന ലോഹം പോലെ
അവനെന്റെ നേരെ തിരിഞ്ഞ്  
'നീന്ത്'  'നീന്ത്'
അവന്‍ ചോദ്യത്തോടെ പറഞ്ഞു
എനിക്കതിന് ഉടുപ്പില്ലാ
ഹ അവന്‍ പറഞ്ഞു ഹ
പാന്റ് പിന്നെയും അരവരെ
ചുരുട്ടിവെച്ചു
ഞാന്‍ വിരണ്ടു
എന്നിട്ടത് മൊത്തം ഊരി കളഞ്ഞു
ഞാനെന്റെ കണ്ണുപൊത്തി, പിന്നെ 
നോക്കുമ്പോളവന്‍
വെള്ളത്തിലേക്ക് നടക്കുന്നു.
'മര്യാദ' അതാണ് നിന്റെ പേര്അവന്‍ പറഞ്ഞു
നിന്റെയോ? ഞാന്‍ ചോദിച്ചു
''എനിക്കോരു പേരിന്റെയാവശ്യമില്ലാ''
''ഞാനീതാ നീ കാണുന്നതുപോലെ''
അവന്‍ ചിരിച്ചുവെള്ളത്തിലിട്ടടച്ചു
മെലിഞ്ഞു കനമില്ലാതെ അവന്റെ കൈകള്‍ കൊണ്ട്
എന്നിട്ടക്കരയിക്കരെ നീന്തി
മലന്നു പതച്ചു
അവനെ നോക്കി നിന്നു
സത്യമായിട്ടും ഞാനങ്ങനെ നിന്നു-
അവനിതൊക്കെ ചെയ്തപ്പോള്‍
വെയിലത്ത് അവന്‍ കിടന്നു
സുര്യനുമെന്റെ കണ്ണുകള്‍ക്കുംനേരെ മലച്ച്
''ഞാനിപ്പോള്‍ പോയ്‌ക്കോട്ടെ''
എന്റെ മുന്നില്‍ വന്നു നിന്ന് ചോദിച്ചു
എന്നിട്ടു പറഞ്ഞു ''ഒരു കാര്യം കണ്ടോ''
''അത് കലക്കും'' അവന്‍ തുടര്‍ന്നു.
അവന്റേത് കയ്യിലേടുത്തുപിടിച്ചു
''തൊട്''
ഞാനെന്റെ തലയിളക്കി
''നിന്നെ കണ്ടോളാം'' പറഞ്ഞിട്ട് അവന്‍ നടന്നു
പക്ഷെ ഞാനവന്റെ ഉറച്ചു പതുത്ത 
കാല്‍ വണ്ണയില്‍ കയറി പിടിച്ചു.
രണ്ടിലും ചുംബിച്ചു.
നാക്കുകൊണ്ട് താഴോട്ട് പാദം വരെ 
മുഴുവനും നക്കി
രണ്ടുപ്പൂറ്റിയിലും ചുണ്ടുകളമര്‍ത്തി 
അവനെന്റെ യരികിലെക്ക് താണു
എന്റെ മുഖം കൈകളിലെടുത്തു
തല പുറകിലേക്കു മലര്‍ത്തി
എന്നിട്ടവനെന്നെ ഉമ്മ വെച്ചു
ഞങ്ങടെ നാക്കുകള്‍ പല്ലുകളില്‍ തല്ലി
ഒരുകൈ കൊണ്ടവനെന്റെ പാവാട പൊക്കി
അവന്റെ മേലുകൊണ്ടവനെന്നെ 
മണ്ണിലേക്കമര്‍ത്തി
ഞാനവന്റെ തോളില്‍ക്കടിച്ചു
എന്നെ വീണ്ടുമമര്‍ത്തി, വീണ്ടും
ഞാനെന്റെ കണ്ണുകള്‍ തുറന്നുപിടിച്ചു
അവനും
അവനെന്നെ ചുഴിഞ്ഞു ചുഴിഞ്ഞു നോക്കി മനസ്സിലാക്കി
''നീയെന്നെ കളിപ്പിച്ചു'' അവന്‍ നിശ്വസിച്ചു.
അവന്‍ അവനെ മുഴുവന്‍എന്റെ 
ഗ്ലാസ്സില്‍ പകര്‍ന്നു
ഞാനവനെക്കുടിച്ചു
മുന്തിരികൊണ്ടുണ്ടാക്കിയ ഗ്രപ്പ പൊലെ 
ഞാനെന്റെയി രണ്ടു കയ്യിലും പിടിച്ച്.