ammudeepa

കലപില

ഞാന്‍
കലപില
കലപില
എന്നെഴുതുമ്പോൾ
കവിതയുണ്ടാകുന്നു.
കാടുകളിൽനിന്ന്
കടും പച്ചയും
കിളിക്കൂട്ടങ്ങളും
പറന്നു വരുന്നു.
പിറകേ ഒരു കരടിയും വരുന്നു.
കരടിയെക്കണ്ട്
എന്റെ കവിത പേടിക്കുന്നു.
ഞാനും പേടിക്കുന്നു.
കലപില
കലപില
എന്ന്
ഉറക്കെ
നിലവിളിച്ചോടുന്നു.