annaswir

കടലും മനുഷ്യനും

മൊഴിമാറ്റം: പി രാമന്‍

ഈ കടലിനെ മെരുക്കാൻ നിങ്ങൾക്കാവില്ല
എളിമ കൊണ്ടോ ആനന്ദമൂർച്ഛ കൊണ്ടോ.
പക്ഷേ നിങ്ങൾക്കു കഴിയും
അതിന്റെ മുഖത്തു നോക്കി ചിരിക്കാൻ.

ഒരു ചിരി പൊട്ടും പോലെ
പെട്ടെന്നു ജീവിച്ചു പോയവരാണ്
ചിരി കണ്ടു പിടിച്ചത്.

അവസാനമില്ലാത്ത കടൽ
ഒരിക്കലും ചിരിക്കാൻ പഠിക്കില്ല.