annaswir

ഒരേ ഉള്ള്

മൊഴിമാറ്റം: പി രാമന്‍

പ്രണയ സൽക്കാരത്തിനായി
ഞാൻ നിന്നടുത്തേക്കു നടക്കുമ്പോൾ
തെരുവു മൂലയിൽ കണ്ടു
വൃദ്ധയായൊരു പിച്ചക്കാരിയെ.

ഞാനവരുടെ കൈ പിടിച്ചു.
മൃദുവായ കവിളിലുമ്മവെച്ചു.
ഞങ്ങൾ സംസാരിച്ചു,
എന്റെയതേ ഉള്ളായിരുന്നു
അവരുടേതും.
ഒരു പട്ടി മറ്റൊരു പട്ടിയെ
മണത്തറിയുമ്പോലെ
ഞാനതു പെട്ടെന്നറിഞ്ഞു.

അവർക്കു പണം കൊടുത്തു.
പിരിയാനേ കഴിഞ്ഞില്ല.
അടുപ്പമുള്ള ആരെങ്കിലുമൊക്കെ
വേണ്ടേ നമുക്ക്

എന്തിനാണ് നിന്നടുത്തേക്കു നടക്കുന്നതെന്ന്
പിന്നെ ഞാനറിഞ്ഞതേയില്ല.