arunkumaro

ഒരു തുള്ളി തീയാല്‍



തുള്ളി വെള്ളമേ വേണ്ടൂ
ഇലകളെല്ലാംകൂടി നടപ്പിലാക്കട്ടെ
ചിത്രശലഭവ്യവസ്ഥ.

തുള്ളിപോലുമേ വേണ്ട
മണ്ണിലൊന്നിരുന്നാല്‍മതി
കറ്റാര്‍ വാഴയ്ക്ക്.

ഒരു തുള്ളി തീ
കാട്ടില്‍ പടരുകയേ വേണ്ടൂ
അത്രനാള്‍ 
മണ്ണില്‍ കാത്തിരിക്കട്ടെ
മക്കുംകാ

കട്ടിയുള്ളോരു
കറുത്ത തോടില്‍
തീ കാത്തിരിക്കും
അതിന്‍ മുള.

ചെടിച്ചട്ടി നടരുത്.

വെള്ളമൊയിക്കരുത്.

പന്തലിടരുത്.

കായ്ച്ച്
പൂത്ത്
പഴുത്ത്

അവയ്ക്കും വരാറുണ്ട്
ഭ്രാന്ത്.

കായ്ച്ചഭ്രാന്തേ
സാ രി ഗ മ

പഴുത്തഭ്രാന്തേ
യ ര ല വ

പൂത്തഭ്രാന്തേ
യ മ സ വ

ചീര്‍ത്തുതടിച്ച മാങ്ങാപ്പഴമേ
ഹഹഹഹ ഹഹഹഹ

ശബ്ദപ്പശയില്‍ പറന്നുപറ്റിയ
പക്കിയൊരെണ്ണം
ഹാ ഹാ ഹാ.

(വിഡിയോ കടപ്പാട്: ഇ അരങ്ങ് ഫേസ്ബുക്ക് പേജ്)