pratheeshmp

ഒരു കിളിയുമതിന്റെ കുഞ്ഞും

ഒരു കിളിയുമതിന്റെ കുഞ്ഞും
മാനത്തു വട്ടം പറക്കാൻ പഠിക്കുന്നു,
താഴത്തു മിറ്റത്തു വീഴുന്ന തൂവൽ
ലാവെളിച്ചത്തിൽപ്പെറുക്കുന്ന കുട്ടി,
ഇലകളില്ലാമരങ്ങളിലൊക്കെയും
രാപ്പറവകൾ അമർന്നിരിക്കുന്നു,
അനങ്ങാതുറങ്ങുന്നു.

രാത്രി തീർന്നു പോയിരിക്കുന്നു.

തൊടുമ്പോഴെനിക്കുണ്ട് നീണ്ടു കൂർത്ത ചുണ്ട്
കൈകൾക്കു ചിറക്
ഞാനുറക്കത്തിനുള്ളിലോ പുറത്തോ ആയിരുന്നു
കൊമ്പത്തു കാലുകളിറുക്കിയിരുന്നു