വഴിക്കിരുവശത്തുമായി
രണ്ടു മരങ്ങൾ നിന്നിരുന്നു
ജന്മാന്തര ശത്രുത ഉള്ളവരെപ്പോലെ
ഒന്നിൽ പൂ വിരിയുമ്പോൾ
മറ്റേതിൽ പൂ കൊഴിയും.
ഒന്നിൽ ഇലകൊഴിയുമ്പോൾ
മറ്റേതിൽ തളിരിടും
ഒരിക്കലും അവയൊരുമിച്ച്
പൂത്തതേയില്ല.
ഒരിക്കൽ
ഒരിക്കൽ മാത്രം
ഒരു ദിവസം മാത്രം
അവയിൽ
ഒരുമിച്ചു പൂ വിരിഞ്ഞു.
അതെക്കുറിച്ച്
ഞാൻ
പറയുകയേയില്ല.