മൃഗങ്ങൾ പക്ഷികൾ മനുഷ്യർ
കരയുന്നു ഒച്ചവെക്കുന്നു
ശ്രദ്ധിച്ചിട്ടില്ലേ മത്സ്യങ്ങളെ 
നിശബ്ദമാണ് അവ മിക്കപ്പോഴും

ഒരു പക്ഷേ, കുമിളകൾ
സംഭാഷണ ശകലമോ
നെടുവീർപ്പോ മുദ്രാവാക്യമോ 
എന്തുമാവാം

ഈ തോന്നലുണ്ടാക്കുന്നത് 
ഒരു കാവ്യാത്മക മനസ്സ് 
നമുക്കുള്ളത്കൊണ്ടല്ല 
ഒരു ധ്യാനാത്മക ജീവിതം 
അവയ്ക്കുള്ളതുകൊണ്ടാകാം.