kalapriya

എന്റെ മേട്

മൊഴിമാറ്റം: പി രാമന്‍

എന്റെ മേട്ടു നിലം
ഇന്നലെപ്പെയ്ത മഴയിൽ
തണുത്തു വിറച്ചു കൊണ്ടിരുന്നു.
എന്റെ മേട്ടു നിലം
ഇന്നത്തെ വെയിലിൽ
ചൂടുപിടിച്ചു കൊണ്ടിരിക്കുന്നു.
എന്റെ മേട്ടു നിലം
നാളെയുടെ ശൂന്യതയിൽ
തപസ്സു ചെയ്തുകൊണ്ടിരിക്കും.
അതിന്റെ എല്ലാ അനുഭവങ്ങളും
എനിക്കറിയാം.
എന്തെന്നാൽ മരിച്ചു പോയ എന്നെ
അടക്കിയിട്ടുള്ളത്
അതിൽത്തന്നെയാണ്.

(1973-ൽ പുറത്തിറങ്ങിയ 'വെള്ളം' എന്ന ആദ്യസമാഹാരത്തിലെ ഒരു കവിത)