praman

ഉത്ഭവം

അറുത്തെടുത്ത ഒന്നാം തല
മുന്നിലാളുന്ന തീയിൽ വീണു പൊട്ടിത്തെറിച്ചപ്പോൾ
ആ തുറന്ന തലച്ചോറിൽ നിന്നും
മറ്റൊമ്പതു തലകൾ
പതിനെട്ടു കണ്ണുകൾ കൊണ്ട്
വായിച്ചെടുത്തു,
അയോധ്യാ രാജകുമാരൻ രാമൻ
മിഥിലാ രാജകുമാരി സീതയെ
ശൈവ ചാപം കുലച്ചു വേൾക്കുന്ന
ഭാവിരാമായണം.

അറുത്തെടുത്ത രണ്ടാം തല
മുന്നിലാളുന്ന തീയിൽ വീണു പൊട്ടിത്തെറിച്ചപ്പോൾ
ആ തുറന്ന തലച്ചോറിൽ നിന്നും
മറ്റെട്ടു തലകളും 
പതിനാറു കണ്ണുകൾ കൊണ്ടു വായിച്ചെടുത്തു,
കാടേറിയ രാമലക്ഷ്മണന്മാർ
ശൂർപ്പണഖയുടെ
മൂക്കും മുലയുമരിയുന്ന രംഗം.

പൊട്ടിത്തെറിക്കുന്ന മൂന്നാം തലയിൽ നിന്ന്
പതിനാലു കണ്ണുകൾ വായിച്ചെടുത്തു,
കുരങ്ങന്റെ വാലിൽ ചുറ്റിക്കൊളുത്തിയ
പന്തത്തിൽ നിന്നും പടർന്ന്
നഗരം വിഴുങ്ങിയ തീനാളങ്ങൾ.

നാലാം തല പൊട്ടിത്തെറിച്ചതിൽ
ആ തീനാളങ്ങൾ കണ്ട്
അശോകവൃക്ഷച്ചോട്ടിലിരിക്കുന്നവളുടെ
പേടിച്ചരണ്ട മിഴികൾ.

അഞ്ചാം തല പൊട്ടിത്തെറിച്ചതിൽ
ഒരു നിമിഷം മാത്രം മിന്നി മാഞ്ഞത്
പൊന്നനിയൻ വിഭീഷണൻ
രാമനോടു ചേരാൻ പോകുന്ന
കൂർത്തു മൂർത്ത നിമിഷം

ആറാം തലയുടെ തുറന്ന താളിൽ
മണ്ണുപിളർന്നു മായുന്ന സീത
വെള്ളം പിളർന്നു താഴുന്ന രാമൻ.

ഏഴാംതലയുടെ ചോരച്ചുകപ്പിൽ
എഴുത്തച്ഛന്റെ വരികൾ:
"അഹമഹമികാ ധിയാ പാവകജ്വാലകൾ
അംബരത്തോളമുയർന്നു ചെന്നൂ മുദാ"

എട്ടാം തല പൊട്ടിത്തെറിച്ചപ്പോൾ
ഒരു കെട്ടിടം പൊട്ടിത്തെറിക്കുന്ന ശബ്ദം.
കല്ലുകൾ തെറിച്ചു ദൂരേക്കു വീഴുന്നു.
പിറകേ, തെരുവിൽ
നിർത്തിയിട്ട കാറ് പൊട്ടിച്ചിതറുന്നു.

ഒമ്പതാം തലയിലെഴുതിയ ഭാവി രാമായണം
പത്താം തല വായിക്കും മുമ്പേ
തീ മായ്ച്ചു കളഞ്ഞു
ഒരു ജനതയെയെന്നോണം.

ഇപ്പോൾ ആളിക്കത്തുന്ന തീയ്.
ഒമ്പതു കഴുത്തുകളിൽ നിന്നു ചീറ്റുന്ന ചോരയിൽ
കഴുകിയെടുത്ത
രണ്ടേ രണ്ടു കണ്ണ്.
വരം നൽകാൻ നീണ്ടെത്തിയ കൈകൾ തട്ടിമാറ്റി
കഥ മുഴുമിക്കാൻ
പത്താം തലയും വെട്ടാനോങ്ങുന്ന രാവണൻ.

പൊട്ടിപ്പിളരാൻ പോകുന്ന
രാവണന്റെ അവസാനത്തെ ശിരസ്സിലെ
ബാക്കി രാമായണത്തിലേക്ക്
പേടിച്ചു പാളി നോക്കുന്നു
2019 ലെ വായനക്കാരന്റെ
പാതി തുറന്ന ഒറ്റക്കണ്ണ്. ഒന്നാം തല
മുന്നിലാളുന്ന തീയിൽ വീണു പൊട്ടിത്തെറിച്ചപ്പോൾ
ആ തുറന്ന തലച്ചോറിൽ നിന്നും
മറ്റൊമ്പതു തലകൾ
പതിനെട്ടു കണ്ണുകൾ കൊണ്ട്
വായിച്ചെടുത്തു,
അയോധ്യാ രാജകുമാരൻ രാമൻ
മിഥിലാ രാജകുമാരി സീതയെ
ശൈവ ചാപം കുലച്ചു വേൾക്കുന്ന
ഭാവിരാമായണം.

അറുത്തെടുത്ത രണ്ടാം തല
മുന്നിലാളുന്ന തീയിൽ വീണു പൊട്ടിത്തെറിച്ചപ്പോൾ
ആ തുറന്ന തലച്ചോറിൽ നിന്നും
മറ്റെട്ടു തലകളും 
പതിനാറു കണ്ണുകൾ കൊണ്ടു വായിച്ചെടുത്തു,
കാടേറിയ രാമലക്ഷ്മണന്മാർ
ശൂർപ്പണഖയുടെ
മൂക്കും മുലയുമരിയുന്ന രംഗം.

പൊട്ടിത്തെറിക്കുന്ന മൂന്നാം തലയിൽ നിന്ന്
പതിനാലു കണ്ണുകൾ വായിച്ചെടുത്തു,
കുരങ്ങന്റെ വാലിൽ ചുറ്റിക്കൊളുത്തിയ
പന്തത്തിൽ നിന്നും പടർന്ന്
നഗരം വിഴുങ്ങിയ തീനാളങ്ങൾ.

നാലാം തല പൊട്ടിത്തെറിച്ചതിൽ
ആ തീനാളങ്ങൾ കണ്ട്
അശോകവൃക്ഷച്ചോട്ടിലിരിക്കുന്നവളുടെ
പേടിച്ചരണ്ട മിഴികൾ.

അഞ്ചാം തല പൊട്ടിത്തെറിച്ചതിൽ
ഒരു നിമിഷം മാത്രം മിന്നി മാഞ്ഞത്
പൊന്നനിയൻ വിഭീഷണൻ
രാമനോടു ചേരാൻ പോകുന്ന
കൂർത്തു മൂർത്ത നിമിഷം

ആറാം തലയുടെ തുറന്ന താളിൽ
മണ്ണുപിളർന്നു മായുന്ന സീത
വെള്ളം പിളർന്നു താഴുന്ന രാമൻ.

ഏഴാംതലയുടെ ചോരച്ചുകപ്പിൽ
എഴുത്തച്ഛന്റെ വരികൾ:
"അഹമഹമികാ ധിയാ പാവകജ്വാലകൾ
അംബരത്തോളമുയർന്നു ചെന്നൂ മുദാ"

എട്ടാം തല പൊട്ടിത്തെറിച്ചപ്പോൾ
ഒരു കെട്ടിടം പൊട്ടിത്തെറിക്കുന്ന ശബ്ദം.
കല്ലുകൾ തെറിച്ചു ദൂരേക്കു വീഴുന്നു.
പിറകേ, തെരുവിൽ
നിർത്തിയിട്ട കാറ് പൊട്ടിച്ചിതറുന്നു.

ഒമ്പതാം തലയിലെഴുതിയ ഭാവി രാമായണം
പത്താം തല വായിക്കും മുമ്പേ
തീ മായ്ച്ചു കളഞ്ഞു
ഒരു ജനതയെയെന്നോണം.

ഇപ്പോൾ ആളിക്കത്തുന്ന തീയ്.
ഒമ്പതു കഴുത്തുകളിൽ നിന്നു ചീറ്റുന്ന ചോരയിൽ
കഴുകിയെടുത്ത
രണ്ടേ രണ്ടു കണ്ണ്.
വരം നൽകാൻ നീണ്ടെത്തിയ കൈകൾ തട്ടിമാറ്റി
കഥ മുഴുമിക്കാൻ
പത്താം തലയും വെട്ടാനോങ്ങുന്ന രാവണൻ.

പൊട്ടിപ്പിളരാൻ പോകുന്ന
രാവണന്റെ അവസാനത്തെ ശിരസ്സിലെ
ബാക്കി രാമായണത്തിലേക്ക്
പേടിച്ചു പാളി നോക്കുന്നു
2019 ലെ വായനക്കാരന്റെ
പാതി തുറന്ന ഒറ്റക്കണ്ണ്.