ഒാവര്‍ ബ്രിഡ്ജിനു
മുകളിലേക്ക് നടക്കുമ്പോള്‍
കാറ്റ്
ശരീരം നിവര്‍ത്തുന്നു.

വെയില്‍ മുറുക്കം
അഴിച്ച്
തങ്ങി നിര്‍ത്തുന്നു
നിരത്തിനു മുകളില്‍.

വിസ് തൃതിയില്‍

ഒാവര്‍ ബ്രിഡ്ജിന്
ഇറക്കത്തിലേക്ക് നടക്കുമ്പോള്‍
കാറ്റ്
തെന്നുന്നു ശരീരത്തില്‍

കെട്ടിടങ്ങളും വാഹനങ്ങളും 
തിങ്ങിയ തെരുവില്‍.