ആത്മഹത്യക്ക് ഒരുങ്ങുന്നവന്‍
ഭ്രാന്തമായി
എന്തൊക്കെയോ ചെയ്യുന്നു
അവന്റെ കൈയ്യില്‍
കുടുംബ ഫോട്ടോ

നിന്നില്‍ നീതന്നെ മതിമയങ്ങണം
നിനക്കു നീ തന്നെ
മിസ്കോളടിച്ചു രസിച്ചു കളിക്കണം
നിനക്കു നീ തന്നെ
ആശംസ നേരണം
നിനക്കു നീ തന്നെ
മറന്ന വസ്തുക്കളെ ഓര്‍മ്മപ്പെടുത്തണം

പിതാവേ!
ദൈവത്തിന്റെ കൈയ്യിലെ ഒരു പന്തായിരിക്കുന്നൂ നമ്മള്‍
അദ്ദേഹമതു കൈയ്യില്‍നിന്നു വിടുമ്പോള്‍
പെട്ടെന്നു താഴെ വീഴാതിരിക്കാന്‍
പാദം കൊണ്ടു തടുത്ത്
മുട്ടുകൊണ്ടുയര്‍ത്തി
നെഞ്ചം കൊണ്ടു തള്ളി
നിറുകംതലകൊണ്ടു മുട്ടി
ഇരുകൈകള്‍ക്കിടയില്‍
മാറിമാറി തട്ടിക്കളിക്കുന്നു.

മൃതർ‍ക്കു പ്രിയങ്കരമീവിള കൊയ്യാനേതാ-
ണസുരഗണം വന്നൂ? നിശ്ശബ്ദമിഴഞ്ഞെത്തീ
അതിഥിമുറികളിലൂടവരവിരാമം,
അറ്റുവീണിടും വിരൽകളിൽനിന്നോരോന്നായി-
ച്ചുറ്റുമോതിരമൂരി; തട്ടിമാറ്റി പിന്നെല്ലാം:
പിരിച്ചു പണ്ടേ വിട്ട സേനകളുടെ പിഞ്ഞി-
ദ്ദ്രവിച്ച അണിവേഷം, വഴിയിലുപേക്ഷിച്ച
കുരുടന്‍മിഴികളാൽ തുറിച്ചു നോക്കും പാവ-
ക്കുട്ടികൾ, പിന്നെ മൂത്രപ്പാത്രങ്ങൾ, അരിപ്പകൾ,
തട്ടിമാറ്റിനാർ‍ അത്യപൂർ‍വ്വമായവ, എലി
മുറ്റുമേ കരണ്ടവ, കൊമ്പിന്റെ മകുടവു–
മേറ്റി നിന്നിടും മാനിന്നുന്നതശീർഷം പോലും.

F789