കാമത്തോടെയാകട്ടെ
മോഹത്തോടെയാകട്ടെ
ഇരു മേനികൾ ഒന്നായി.
ലോകത്തെ മുഴുവൻ മറന്നുപോയ
നിർവൃതിയുടെ ആ മധുര മുഹൂർത്തത്തിൽ
നീ
നിന്റെ അക്ഷരങ്ങളുടെ ആവനാഴിയിൽ നിന്നും
ഒരമ്പെടുത്തു തൊടുത്തു

ഒരു പെണ്ണ്
നിങ്ങളെ
ധൈര്യവും നിർഭയത്വവും മുറ്റിനിൽക്കുന്ന
വീരവനിത രുദ്രമ്മാദേവിയുടെ മുഖത്തെക്കുറിച്ച്
ഓർമ്മിപ്പിക്കുകയില്ല.

ലിംഗനിർണ്ണയ പരിശോധനയിൽ
പെൺകുഞ്ഞാണെന്നറിഞ്ഞതിനുശേഷം
സാമ്രാജ്യം നഷ്ടമായതുപോലെ
മൂന്നാം ലോകമാഹായുദ്ധത്തിന്റെ കരിമേഘം
ഉരുണ്ടുകൂടിയപോലെ
നിന്റെ മുഖം മങ്ങിപ്പോയത്
എന്തുകൊണ്ടാണമ്മേ?

തടവേതുമില്ലാതെ,
ഉള്ളില്‍പ്പോകാന്‍ കഴിയും.
വെളളം മീനിനെ എന്നപോലെ
അനുവദിക്കുന്നു.

പോയജന്മത്തില്‍ ഞങ്ങളെല്ലാം
കഴുതകളായിരുന്നത്രേ
അറ്റത്തു കൂമ്പാരം കൂടിയ വസ്തുക്കള്‍ക്കിടയില്‍
പൂപ്പല്‍ പിടിച്ച് പതുങ്ങിക്കിടക്കും
പഴയോലകള്‍ തെളിവ്.

തമ്പുരാനേ
അങ്ങയുടെ കല്പന പോലെയാണ്
എല്ലാം നടന്നത്.

വാലുയരെപ്പൊങ്ങി, അന്തരീക്ഷം തഴുകി നിവരുന്നൂ
ദൈപുത്രന്റെ കൈകളുടെ നിഴലില്‍
ഉപദേശിയുടെ പ്രസംഗം:

കരയിലിരുന്ന്
ഓടുംപുഴയെ നോക്കിക്കൊണ്ടിരുന്നു,
അവള്‍.
അവളോടു മിണ്ടിക്കൊണ്ടിരുന്നു, ആറ്
ആറ്റില്‍ എല്ലാം ഓടിയൊഴുകിക്കൊണ്ടിരുന്നു.