ഒരു രാജ്യത്തു നിന്നു മറ്റൊരു രാജ്യത്തേക്കു
നിനക്കലയാം.
ഒരു പെണ്ണിൽ നിന്നു മറ്റൊരു പെണ്ണിലേക്കു
നിനക്കു രക്ഷപ്പെടാം.

ഭ്രാന്തനുണ്ടായിരുന്നു, ഒരു വീട്.
ഓടിച്ചുവിട്ടു.
കടവരാന്തകളുണ്ടായിരുന്നു.
വിരട്ടി വിട്ടു.

അങ്ങനെയാണ് ഞാനവനെ കണ്ടെത്തിയത് 
അവന്റെ തോട്ടത്തില്‍  കാട് വെട്ടുന്നു
ഷര്‍ട്ടിട്ടില്ലാ
കഴലയ്ക്ക് താഴെ വരെ പാന്റ്
ചുരുട്ടി വെച്ചിട്ടുണ്ട്
ഞാനവിടെ നിന്ന് നോക്കി
കയ്യിലെ തോട്ടക്കത്തി വീശിയവന്‍
ചുവന്നിരുണ്ട പൂവിന്റെ തലമുറിച്ചെടുക്കുന്നത്

പ്രണയ സൽക്കാരത്തിനായി
ഞാൻ നിന്നടുത്തേക്കു നടക്കുമ്പോൾ
തെരുവു മൂലയിൽ കണ്ടു
വൃദ്ധയായൊരു പിച്ചക്കാരിയെ.

ഈ കടലിനെ മെരുക്കാൻ നിങ്ങൾക്കാവില്ല
എളിമ കൊണ്ടോ ആനന്ദമൂർച്ഛ കൊണ്ടോ.
പക്ഷേ നിങ്ങൾക്കു കഴിയും
അതിന്റെ മുഖത്തു നോക്കി ചിരിക്കാൻ.

മറ്റേതു നിറത്തെക്കാളും
മഞ്ഞ കുറച്ചേ ചാലിക്കൂ
പ്രകൃതി,യവൾ കാക്കുകയാണതു
സൂര്യാസ്തമയങ്ങൾക്കായ്
അവൾ വാരിച്ചൊരിഞ്ഞിടുന്നതു
നീല നിറം, നീല നിറം

പൊടുന്നനെ ഒരുദിവസം
വജ്രം പവിഴം
മഞ്ഞള്‍ ഉള്ളി
കബീര്‍ നിരാല
സ്വര്‍ഗ്ഗം നരകം
ചീവീട് മൂടല്‍മഞ്ഞ്
ഇവയുടെയെല്ലാം
അര്‍ത്ഥം സ്പഷ്ടമാവും

നൂര്‍മിയാനെ ഓര്‍ക്കുന്നുണ്ടോ കേദാര്‍നാഥ് സിങ്
കോതമ്പുനിറമുള്ള നൂര്‍മിയാനെ
കുള്ളനെപ്പോലെ തോന്നിച്ചിരുന്ന നൂര്‍മിയാനെ
രാംബാഗ് ചന്തയില്‍ കണ്‍മഷി വില്പന കഴിഞ്ഞ്
ഏറ്റവും ഒടുവില്‍ മടങ്ങിയെത്താറുള്ള നൂര്‍മിയാനെ

123L