കടലാസു പക്ഷി
പറക്കുമെത്ര ദൂരം?
എന്നിട്ടുമവൾ ഉണ്ടാക്കിക്കൊണ്ടിരുന്നു
ദിവസം മുഴുവൻ
വളഞ്ഞു കുത്തിയിരുന്ന്
തുടയിൽ വെച്ച് അമർത്തി മടക്കി
കണ്ണുകൾ ചുണ്ടുകളോടൊപ്പം
കൂർത്ത് കൂർത്ത്
കൃഷ്ണനെ സൂക്ഷിച്ചു നോക്കിയാൽ ഒരു പശുക്കിടാവിനെ കാണാം
ഒന്നൂടെ സൂക്ഷിച്ചു നോക്കിയാൽ അപ്പുറത്തൊരു കലപ്പ കാണാം.
ഗാലറിയിലിരുന്ന്
സ്ത്രീകള്‍ കളിക്കളത്തിലേക്ക് നോക്കുമ്പോഴെല്ലാം
കളിക്കളത്തില്‍ ഒറ്റയക്കൊരുപെണ്ണ്
പിളര്‍ത്താനാവാത്ത ഒരു നിമിഷം!
ദൈവമേ, ദൈവമേ
ഈയിടെയായ്
എനിക്കെന്തോ സംഭവിക്കുന്നു!
കഴിയുമെങ്കിൽ ഉരുട്ടിക്കളിച്ചിരുന്ന
പഴയ കളിപ്പന്ത് തിരിച്ചു തരിക.
ഞാൻ, സിനെദീൻ സിഡാൻ,
കണ്ണിലൽപ്പം വെയിലടിച്ചാലുടൻ
നിങ്ങൾക്കു കുത്തിക്കൊല്ലാൻ തോന്നുന്ന
അപരിചിതൻ;
വേറെ മുഖവും വേറെ ഉടലുമായി
നിങ്ങളിലൊരുവനാകാമെന്ന് വ്യാമോഹിച്ചവൻ
ഇന്ത്യയില്‍ ഹിറ്റ്ലര്‍ പിറക്കുക
ഫുട്ബാള്‍ കളിക്കാനല്ല.
കാരണം
അതു തൊണ്ണൂറു മിനുട്ടിന്റെ കളി മാത്രം.
ക്രിക്കറ്റ് കളിക്കാനല്ല,
അത് അങ്ങേയറ്റം
അഞ്ചുദിവസത്തെ കാര്യം മാത്രം.