വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍
ഒച്ചയുണ്ടാക്കുന്നു
മറന്നുപോയ ചിലര്‍
പറമ്പില്‍ അവിടെയും ഇവിടെയുമിരുന്ന്
കുഞ്ഞിത്തവളകള്‍ കരയും
‘കഞ്ഞി താമ്മേ
കഞ്ഞി താമ്മേ..’

സൂക്കേടു കൂടുമ്പോള്‍
സദാനന്ദന്റെ അച്ഛന്‍
ഇംഗ്ലീഷില്‍ മാത്രം
സംസാരിക്കും.

വിപ്ലവം എന്ന സ്വപ്നം.
കോമ്രേഡ് എന്ന മാസിക.
പപ്പനെന്നൊരു ഏജന്റ്.
ശാരദയുമായുള്ള വിവാഹം.
ഇന്ദിരേച്ചി മൂഡില്
കരുണാകരന്‍ ചൂടില്
ജയറാം പടിക്കല്

എനിക്കു വയ്യാ മീനായി
നീന്തി നീന്തി നടക്കുവാന്‍,
കുളിര്‍ത്തണ്ണീര്‍പ്പരപ്പിന്മേല്‍
നീലത്താമര പോലവേ
പൊങ്ങാനും വേരിനെപ്പോലെ
നീന്താനും മുങ്ങിടാനുമേ.

മുറിതോറുമിറങ്ങിക്കേറീ
അവിടില്ലാ നീയെന്നാലും..
അലമാര തുറന്നുമടച്ചും
ജനലക്കലിരുന്നുമെണീച്ചും
ചെവിയോര്‍ത്തും കണ്‍കൂര്‍പ്പിച്ചും
സമയം പോയ്, ഒരുപാടിപ്പോള്‍.

മരത്തിന്‍ ചില്ലയില്‍
മുലക്കണ്ണുകള്‍ നുണയും 
അണ്ണാന്‍....
വരും ജന്മത്തിലെന്നെ പോലെ
അമ്മയില്ലാണ്ട് പിറക്കട്ടെ.

തുമ്പികളുടെ
ചിറകുകളില്‍
ചെറുതാകുന്ന
ആകാശം.

ജനാലകള്‍ തുറന്നിട്ട്
കിടക്കാനായി വിരിപ്പു-
തട്ടിക്കുടയുമ്പോഴേക്കും
ഇറ്റിറ്റു പെയ്യും മഴ.