വെള്ളത്തിലൂടൊരു മീൻ
നീന്തിവന്നു.
അത്
നോക്കി നിന്നവനോട്
ചോദിച്ചു:
"എന്താ പത്താളു കാട്ടും പോലെ
ഞാനും കാട്ടുന്നു
എന്തായിത്ര
നോക്കി നിൽക്കാനുള്ളത് ?"

വഴിക്കിരുവശത്തുമായി
രണ്ടു മരങ്ങൾ നിന്നിരുന്നു
ജന്മാന്തര ശത്രുത ഉള്ളവരെപ്പോലെ


ഒന്നിൽ പൂ വിരിയുമ്പോൾ
മറ്റേതിൽ പൂ കൊഴിയും.

പട്ടികളും പന്നികളും
നിരന്തരം
വിസര്‍ജ്ജിക്കാനായി മാത്രം
ഉപയോഗിക്കുന്ന ഒരു തൊടി
എനിക്കറിയാം

ഒരിക്കൽ
നന്ത്യാർ‍വട്ടപ്പൂവിന്റെ ആകൃതിയിൽ
എനിക്കു നിന്നോട് പ്രേമം തോന്നി..

F91011