മറ്റൊരു കാലത്തില്‍ നിന്നും
മറന്ന നിഴലുകളില്‍ നിന്നും
വീട്ടുമൃഗത്തിന്‍ മാംസം തിന്നാന്‍
വീണ്ടും വന്നു മരപ്പട്ടി


അന്നൊരിക്കല്‍ കാമുകന്‍റെ 
കത്ത് പോസ്റ്റില്‍ വന്നു
കാണുവാന്‍ കൊതിച്ചുവേഗം
കാറില്‍ ഞാന്‍ പറന്നു
പാതവക്കിലൊക്കെയും
കടമ്പ് പൂത്തുലഞ്ഞു
കാത്തിരുന്ന വേണുഗാനം
കാതില്‍ വീണലിഞ്ഞു

മരവിച്ചുമങ്ങുന്ന പഞ്ഞമാസം
മഴപെയ്ത് തോരാത്തൊരുച്ചനേരം
ഇടിവെട്ടി സര്‍വ്വത്ര ഫ്യൂസുപൊട്ടി
ഇരുളാണ്ടുലോകം വിറച്ചുഞെട്ടും
ഉരുള്‍പൊട്ടി റോഡുകള്‍ പാഴിലാകും
അയല്‍വീടതില്‍പെട്ടൊലിച്ചുപോകും
പതിവുള്ള പത്രം വരാതെയാകും
കെെഫോണിലെ ചാര്‍ജ്തീര്‍ന്നടങ്ങും

മനസ്സു കത്തുന്നു
കരിഞ്ഞ കണ്ണുകളടയ്ക്കുമ്പോള്‍ കനല്‍
തിളങ്ങിയാളുന്നു
നിഴലുകള്‍ വീണ തുടകളും തൂണും
പിളര്‍ന്നു ദെെവങ്ങളവതരിക്കുന്നു

വടക്കേമുറ്റത്തഴയില്‍
അലക്കി വിരിച്ചസാരി
ഇളംകാറ്റത്തിടയ്ക്കെല്ലാം
ഇളകിയാടും
അതുകണ്ടാലെനിക്കാകെ
വിറയലാകും

തളര്‍ച്ച തീരാതീ വെയില്‍
ത്തിര നീന്തി നമുക്കൊരു
തിരിച്ചുപോക്കിനിയില്ല

എന്റെ ഒടുവിലത്തെ കാമുകിയോടുകൂടി ഒളിച്ചോടിപ്പോകുന്നതിനെക്കുറിച്ചുള്ളതാണ് ഈ കവിത. അവളാകട്ടെ സ്നേഹമയിയെങ്കിലും അന്ധയും ബധിരയുമാണ്.

കുട്ടിയുടെ കണ്ണുകളില്‍ നിന്ന്
ഉറക്കം കവര്‍ന്നെടുത്തതാരാണെന്ന്
എനിക്കറിയണം.