ഒറത്ത ഒരുമീനാണ്.
കരയിലേക്ക് കൊണ്ടിടുമ്പോൾ
അതിന്റെ കണ്ണിൽ പെടയുന്ന ജീവൻ
എന്റേതാണ്.
നേരം വെളുക്കുംമൊതൽ
രാവടം വരെ
ചോറിലേക്ക് കമത്തിയൊഴിക്കും
ഒറത്തക്കറി

അമ്മയെയോർക്കുമ്പോൾ
കണവാമൊശടാണ് ഓർമ്മവരിക.
പരുക്കൻ പ്രാക്കും
തെറിയുമായി
ഒടുങ്ങിയ ജന്മം.
ചുട്ടകോഴിയെ പറപ്പിക്കുന്ന
മന്തിരവാദി.

ചാക്കാല കഴിഞ്ഞ്
പക്കിയായി ആത്മാവ്
വീട്ടിൽ വന്നു.
‘അപ്പാ അപ്പാ’യെന്ന്
ഞങ്ങളൊമ്പതും ആർത്തു
തൈലം പെരട്ടി
കെടന്നതേയുള്ളു അമ്മ

കൊട്ടോ കൊട്ടണ് കൊട്ടണ് മഴ
തൂറാൻ പോയ അനിയൻ
തലയ്ക്ക് കൊടയാക്കുമോ നിക്കറെ
മടക്കോട്ടി നൊറച്ച്
മുറുക്കാൻ വേണ്ട പോണ അമ്മ
ഒതുങ്കുമോ എവിടേങ്കിലും.

കപ്പലിൽ നില്ക്കുന്ന എനിക്ക്
ഹാർബർ
അനങ്ങുന്നതായിട്ടേ തോന്നൂ
ഹാർബറിനോടൊപ്പം
ലോഡിറക്കുന്ന വണ്ടികളും.
ഉള്ളി, ഉരുളക്കിഴങ്ങ്
തക്കാളി പുറുത്തിച്ചക്ക
നിരയായിറക്കി
അട്ടിയായി അടുക്കി വയ്ക്കും.

കടപ്പെറം വെളുത്തു
ചരുവം കമിഴ്ത്തി
ചന്തിയുറപ്പിച്ച
മീൻകാരി പെണ്ണുങ്ങൾ
മുറുക്കാൻ തുപ്പളി
വിരൽവിടവിലൂടെ
പമ്പരം കണക്ക് വിട്ട്
തലയിഴകളിലെ
പേൻ ഞെരിച്ച്
‘അവന്തചീല1
അഞ്ചാറുവട്ടം കെട്ടി
പെരുത്ത കലിയിൽ
പള്ളുരിച്ചു

ഒരു ദുഃഖവും
വേറൊരു ദുഃഖവും തമ്മില്‍
ശണ്ഠ കൂടുന്നതിനേയാണ്
നാം ചരിത്രം എന്നു വിളിക്കുന്നത്.

ആത്മഹത്യക്ക് ഒരുങ്ങുന്നവന്‍
ഭ്രാന്തമായി
എന്തൊക്കെയോ ചെയ്യുന്നു
അവന്റെ കൈയ്യില്‍
കുടുംബ ഫോട്ടോ