ഒരു രാജ്യത്തു നിന്നു മറ്റൊരു രാജ്യത്തേക്കു
നിനക്കലയാം.
ഒരു പെണ്ണിൽ നിന്നു മറ്റൊരു പെണ്ണിലേക്കു
നിനക്കു രക്ഷപ്പെടാം.

ഫോട്ടോയില്‍
അഞ്ചുപേരുണ്ടായിരുന്നു.
ആദ്യത്തെ മൂന്നുപേരുടെയും
പേരുകള്‍ പറയുന്നുണ്ടെങ്കിലും
നാലാമതും അഞ്ചാമതും
നില്ക്കു ന്നവരെ ‘തുടങ്ങിയവര്‍’
എന്നാണ് വിശേഷിപ്പിക്കുന്നത്.

ഒരു ചെറിയ ഈരഴ തോർത്ത്
ചക്കമുലകൾക്ക് കുറുകെയിട്ട്
ഞാനൊന്നുമറിഞ്ഞില്ലേ  രാമനാരായണ
എന്ന ഭാവത്തിൽ നടക്കുന്ന
ആച്ചേടത്തിയെ ഓർമ്മവരും
മുലചരിത്രം  പറയുമ്പോൾ

ബർദുബൈയിലെ ശ്മശാനത്തിന്റെ 
അരികിലൂടെ പോകുമ്പോൾ 
മരണത്തെക്കുറിച്ചുള്ള ബോധത്തിലേക്ക് 
നാം ജനിക്കും

മൃഗങ്ങൾ പക്ഷികൾ മനുഷ്യർ
കരയുന്നു ഒച്ചവെക്കുന്നു
ശ്രദ്ധിച്ചിട്ടില്ലേ മത്സ്യങ്ങളെ 
നിശബ്ദമാണ് അവ മിക്കപ്പോഴും

ഭ്രാന്തനുണ്ടായിരുന്നു, ഒരു വീട്.
ഓടിച്ചുവിട്ടു.
കടവരാന്തകളുണ്ടായിരുന്നു.
വിരട്ടി വിട്ടു.

അങ്ങനെയാണ് ഞാനവനെ കണ്ടെത്തിയത് 
അവന്റെ തോട്ടത്തില്‍  കാട് വെട്ടുന്നു
ഷര്‍ട്ടിട്ടില്ലാ
കഴലയ്ക്ക് താഴെ വരെ പാന്റ്
ചുരുട്ടി വെച്ചിട്ടുണ്ട്
ഞാനവിടെ നിന്ന് നോക്കി
കയ്യിലെ തോട്ടക്കത്തി വീശിയവന്‍
ചുവന്നിരുണ്ട പൂവിന്റെ തലമുറിച്ചെടുക്കുന്നത്

ഏതെങ്കിലും തലയോട്ടി
കരയുന്നത് കണ്ടിട്ടുണ്ടോ?
സൂക്ഷിച്ച് നോക്കിയാൽ
തലതല്ലിച്ചിരിച്ച്
പിളർന്നു പോയ
പാടുകൾ കാണാം

123L