pmnarayanan

പി എം നാരായണന്‍

1945 മെയ് 12ന് മലപ്പുറം ജില്ലയിലെ മൂതൂര്‍ ഗ്രാമത്തില്‍ ജനനം. കവിയും അദ്ധ്യാപകനുമായ ജയന്തന്‍നമ്പൂതിരിയാണ് അച്ഛന്‍. അമ്മ ശ്രീദേവി അന്തര്‍ജനം. 1964ല്‍ തൃശൂര്‍ കേരളവര്‍മ്മയില്‍നിന്ന് ബി.കോം പാസ്സായി. 1965 മുതല്‍ 2001വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി. എന്തിന്, ഫുട്ബോള്‍, തടാകം എന്നീ കവിതാസമാഹാരങ്ങളടക്കം എട്ടോളം കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

Harithakam URL: harithakam.com/pmnarayanan

  • feature image

    ഫുട്ബാള്‍

    മൈതാനം നിറഞ്ഞുകവിഞ്ഞു.
    ചുവപ്പു ജേഴ്സിയണിഞ്ഞ ഒന്നാം ടീമും
    മഞ്ഞ ജേഴ്സിയണിഞ്ഞ രണ്ടാം ടീമും
    ഗ്രൗണ്ടിലിറങ്ങി.
    റഫറി വിസില്‍ വിളിച്ചു.
    കിക്കോഫിനുശേഷം പന്ത്
    മൈതാനമധ്യത്തില്‍ ഉരുണ്ടുകളിച്ചു.
    ഒന്നാംടീമിന്റെ സെന്റര്‍ഫോര്‍വേഡ്
    ഹാഫ് ലൈനിനെ വെട്ടിച്ചുകൊണ്ട്
    രണ്ടാം ടീമിന്റെ പെനാല്‍ട്ടി ഏരിയായിലേക്ക്
    തുളച്ചുകയറി.

    കൂടുതൽ >>