അശ്വന്ത് കുളങ്കരക്കൽ
അശ്വന്ത് കുളങ്കരക്കൽ

അശ്വന്ത് കുളങ്കരക്കൽ

@kraswanth


ഒറ്റ

പണ്ട്,

ഒരു കാടിനുനടുവിൽ ഒരു ഒറ്റമരം ഉണ്ടായിരുന്നു.

ചുറ്റും കാടെങ്കിൽ പിന്നെ മരം എങ്ങനെ ഒറ്റയാകും?

മരം ഒറ്റയാണെങ്കിൽ പിന്നെ

ചുറ്റുമുള്ളത് എങ്ങനെ കാടാകും?


ഒന്നുകിൽ ആ മരത്തിൻ്റെ പേരാകണം 'ഒറ്റ'

അല്ലെങ്കിൽ ആ മരം ആൾതിരക്കിൽ കൂട്ടം തെറ്റിപ്പോയ ഒരു മനുഷ്യനാകണം.

...

മുതിർന്നവരുടെ വികൃതികൾ

കഴുത്തൊടിഞ്ഞതുമൂലം ഒച്ചയില്ലതെ കാറ്റുമത്രം വരുന്നൊരു പ്ലാസ്റ്റിക് പീപ്പി


ഓപ്പറേഷൻചെയ്ത് ലൈറ്റുകൾ നീക്കംചെയ്തതുകൊണ്ട്

തപ്പി തപ്പി ഉരുളുന്നൊരു ഇലക്ട്രിക് കാർ


കിടക്കുമ്പോൾ കണ്ണടയ്ക്കുന്ന കുപ്പായം കീറിപ്പോയൊരു പാവക്കുട്ടി


തീയിലിടുകയോ കിണറ്റിലെറിയുകയോ ചെയ്തതുകൊണ്ട് ഒരടയാളവും അവശേഷിപ്പിക്കാതെ അദൃശ്യമായ മറ്റുചില കളിക്കോപ്പുകൾ


കുട്ടികളുടെ 'വിനാശകരമായ' ഇത്തരം വികൃതികളെ

 എണ്ണിയെണ്ണി വിചാരണ നടത്താറില്ലെ നമ്മൾ

<...