പിതാവേ
പിതാവേ!
ദൈവത്തിന്റെ കൈയ്യിലെ ഒരു പന്തായിരിക്കുന്നൂ നമ്മള്
അദ്ദേഹമതു കൈയ്യില്‍നിന്നു വിടുമ്പോള്‍
പെട്ടെന്നു താഴെ വീഴാതിരിക്കാന്‍
പാദം കൊണ്ടു തടുത്ത്
മുട്ടുകൊണ്ടുയര്‍ത്തി
നെഞ്ചം കൊണ്ടു തള്ളി
നിറുകംതലകൊണ്ടു മുട്ടി
ഇരുകൈകള്‍ക്കിടയില്‍
മാറിമാറി തട്ടിക്കളിക്കുന്നു.
കൂടുതൽ >>