chandrakantpatil

ചന്ദ്രകാന്ത് പാട്ടീല്‍

മറാഠി കവി. വിമര്‍ശകന്‍, വിവര്‍ത്തകന്‍, പത്രാധിപര്‍ എന്നീ നിലകളിലും പ്രശസ്തന്‍. പൂനെയില്‍ താമസം.

Harithakam URL: harithakam.com/chandrakantpatil

  • കവി

    വാക്കുകള്‍ വെറും ശബ്ദങ്ങളല്ല
    കേവലം ആശയങ്ങളുമല്ല
    അവയ്ക്കുള്ളില്‍ ഒരു സംഹാരശക്തി
    അടങ്ങിയിരിക്കുന്നു
    മറ്റു വാക്കുകളുമായി കൂട്ടിമുട്ടുമ്പോള്‍
    അതു പുറത്തുചാടും

    കൂടുതൽ >>

    കര്‍ഫ്യൂ രാത്രിയില്‍

    ഓ നിഷ്കളങ്കരായ ചില്ലകളേ
    പാതകളെല്ലാം ഈ രാത്രി 
    വിധവകളായി മാറിയിരിക്കുന്നു
    ഒച്ചകളെയെല്ലാം 
    ആട്ടിയോടിച്ചിരിക്കുന്നു
    നിര്‍മ്മലമായ അന്തരീക്ഷത്തിനു മീതെ
    ചെറിയൊരു ഭീകരത തങ്ങിനില്‍ക്കുന്നുണ്ട്

    കൂടുതൽ >>