T K Muralidharan
യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടുന്ന ഭീരുത്വമോ അതിനെ മാറ്റിത്തീര്‍ക്കാമെന്ന അമിതാവേശമോ ഇല്ലാതെ നേരിനെ നേര്‍ക്കുനേര്‍ നേരിടേണ്ടിവന്ന ഒരു തലമുറയുടെ പ്രതിനിധിയാണ് ഈ കവി. വാക്കുകളെ അലങ്കരിച്ചും വളച്ചുകെട്ടിയും ധൂര്‍ത്തടിച്ചും നാടകീയത സൃഷ്ടിച്ചും ശ്രദ്ധ ക്ഷണിക്കുന്ന കാലത്ത് സത്യം പറയുന്ന ലളിതമായ ഭാഷ അതേ കാരണംകൊണ്ടുതന്നെ കവിതയായിത്തീരുന്നതിന് ഉദാഹരണം ഈ രചന.
അവതാരിക : ചട്ടങ്ങളില്ലാത്ത ചിത്രങ്ങള്‍
നിയോഗം ബുക്സ്, കൊച്ചി
വില 100 രൂപ