ഉമ്മയും വാപ്പയും ലോണെടുത്ത്

വച്ചൊരു കോങ്ക്രീറ്റുകൂരയെ നാം

ഓർമ്മയെന്നിപ്പോൾ വിളിക്കുന്നു 

ഉള്ളിൽ കയറിയിരിക്കുന്നു


ഉള്ളിൽ കയറിയിരിക്കുമ്പോൾ

ഓർമ്മ ജനാല തുറക്കുന്നു

ഓർമ്മ തുറന്ന ജനാലയ്ക്കൽ

മാഞ്ഞവയൊക്കെത്തെളിയുന്നു


മാഞ്ഞവയൊക്കെത്തെളിയുമ്പോൾ

പോയവരൊക്കെയിരിക്കുന്നു

പോയവരൊക്കെയിരിക്കുമ്പോൾ

ഊഞ്ഞാലു മെല്ലെയനങ്ങുന്നു


സോറാമി1 നിസ്കരിക്കുന്നുണ്ട്

വാപ്പ കടലാസിൽ കൺനട്ട്

ഉമ്മ ചൂലും പിടിച്...