അനുപ് ഗോപാലകൃഷ്ണൻ
അനുപ് ഗോപാലകൃഷ്ണൻ

അനുപ് ഗോപാലകൃഷ്ണൻ

@anup


അത്രമേൽ സ്നേഹിക്കയാൽ...

പാതിയമ്പറത്ത്,  കോണിച്ചോട്ടില്,

വരാന്തേടറ്റത്തതുമല്ലെങ്കിൽ

മിണ്ടീം പറഞ്ഞും ചെടിയോൾടെടക്ക്...

പറഞ്ഞു വന്നത്

അമ്മയെ കുറിച്ചാണ് 

തട്ടിയും തിണർത്തും മുറിഞ്ഞും ഉരഞ്ഞും 

വീട് മുഴുക്കെ എത്തിയിരുന്ന 


കവിതക്കൂട്ട്

1

ർമ്മവരാറുണ്ടിടയ്ക്ക്,

ഇടികുടുങ്ങുന്നൊരു മഴയത്ത് 

കവുങ്ങുപാള കുടയാക്കി 

നിനക്കൊപ്പം 

തോണിപ്പടിയിലെ 

വിറത്തണുപ്പിലിരുന്ന-

ക്കരെപ്പോയതും


ഒന്നരവെയിലിലുണക്കുന്ന വിത്ത് 

നിലാസാധകത്തിന് വെച്ച്

മുറ്റത്ത്, നിന്റെ മടിയിൽ കിടന്ന് 

കുന്നിറങ്ങിയെത്തുന്നൊരു പാട്ടിന്

കാതോർത്തതും


തടം കോരലും

തളിച്ചുനനയുമൊക്കെ കഴിഞ്ഞ് 

കിണറ്റിൻകരയിലെത്തുന്ന

...