anilkumard

അനില്‍കുമാര്‍ ഡി

നെയ്തൽത്തിണയുടെ കാവ്യപാരമ്പര്യത്തിന് ഇരുപത്തൊന്നാം നൂറ്റാണ്ടിലും തുടർക്കണ്ണിയുണ്ടെന്നു തെളിയിക്കുന്ന കവിതകൾ. തിരുവന്തപുരത്തിനടുത്ത് വിഴിഞ്ഞം പ്രദേശത്തിന്റെ കടർത്തീരജീവിതവും ഭാഷയുമാണ് ഡി. അനിൽകുമാറിന്റെ കവിതകളുടെ സവിശേഷത.

Harithakam URL: harithakam.com/anilkumard

  • കടലെറങ്കണ പെണ്ണ്ങ്കോ

    കടപ്പെറം വെളുത്തു
    ചരുവം കമിഴ്ത്തി
    ചന്തിയുറപ്പിച്ച
    മീൻകാരി പെണ്ണുങ്ങൾ
    മുറുക്കാൻ തുപ്പളി
    വിരൽവിടവിലൂടെ
    പമ്പരം കണക്ക് വിട്ട്
    തലയിഴകളിലെ
    പേൻ ഞെരിച്ച്
    ‘അവന്തചീല1
    അഞ്ചാറുവട്ടം കെട്ടി
    പെരുത്ത കലിയിൽ
    പള്ളുരിച്ചു

    കൂടുതൽ >>

    ലോഡിങ്

    കപ്പലിൽ നില്ക്കുന്ന എനിക്ക്
    ഹാർബർ
    അനങ്ങുന്നതായിട്ടേ തോന്നൂ
    ഹാർബറിനോടൊപ്പം
    ലോഡിറക്കുന്ന വണ്ടികളും.
    ഉള്ളി, ഉരുളക്കിഴങ്ങ്
    തക്കാളി പുറുത്തിച്ചക്ക
    നിരയായിറക്കി
    അട്ടിയായി അടുക്കി വയ്ക്കും.

    കൂടുതൽ >>

    അറമഴ

    കൊട്ടോ കൊട്ടണ് കൊട്ടണ് മഴ
    തൂറാൻ പോയ അനിയൻ
    തലയ്ക്ക് കൊടയാക്കുമോ നിക്കറെ
    മടക്കോട്ടി നൊറച്ച്
    മുറുക്കാൻ വേണ്ട പോണ അമ്മ
    ഒതുങ്കുമോ എവിടേങ്കിലും.

    കൂടുതൽ >>

    അവിയങ്കോര

    ചാക്കാല കഴിഞ്ഞ്
    പക്കിയായി ആത്മാവ്
    വീട്ടിൽ വന്നു.
    ‘അപ്പാ അപ്പാ’യെന്ന്
    ഞങ്ങളൊമ്പതും ആർത്തു
    തൈലം പെരട്ടി
    കെടന്നതേയുള്ളു അമ്മ

    കൂടുതൽ >>

    കണവാമൊശട്

    അമ്മയെയോർക്കുമ്പോൾ
    കണവാമൊശടാണ് ഓർമ്മവരിക.
    പരുക്കൻ പ്രാക്കും
    തെറിയുമായി
    ഒടുങ്ങിയ ജന്മം.
    ചുട്ടകോഴിയെ പറപ്പിക്കുന്ന
    മന്തിരവാദി.

    കൂടുതൽ >>

    ഒറത്ത

    ഒറത്ത ഒരുമീനാണ്.
    കരയിലേക്ക് കൊണ്ടിടുമ്പോൾ
    അതിന്റെ കണ്ണിൽ പെടയുന്ന ജീവൻ
    എന്റേതാണ്.
    നേരം വെളുക്കുംമൊതൽ
    രാവടം വരെ
    ചോറിലേക്ക് കമത്തിയൊഴിക്കും
    ഒറത്തക്കറി

    കൂടുതൽ >>