Harithakam URL: harithakam.com/adilmadathil
കടലാസു പക്ഷി
പറക്കുമെത്ര ദൂരം?
എന്നിട്ടുമവൾ ഉണ്ടാക്കിക്കൊണ്ടിരുന്നു
ദിവസം മുഴുവൻ
വളഞ്ഞു കുത്തിയിരുന്ന്
തുടയിൽ വെച്ച് അമർത്തി മടക്കി
കണ്ണുകൾ ചുണ്ടുകളോടൊപ്പം
കൂർത്ത് കൂർത്ത്
ട്രെയിന്‍ ഹോണ്‍
മുഴങ്ങി
അനക്കത്തിന്റെ ഉലച്ചിലില്‍ നീന്തി
പാളങ്ങളില്‍ അനങ്ങി
ഇരുളും വെളിച്ചവും
കലര്‍ന്ന തണുപ്പില്‍
റോഡിനു കുറുകെ
വലിഞ്ഞ് നീണ്ട് എന്തോ
നീളന്‍ കമ്പോ പാമ്പോ ?