സിന്ധു മേനോന്‍

Sindhu Menon

Profile

1972
പൊന്നാനി
മലപ്പുറം ജില്ലയിലെ കാഞ്ഞിരമുക്കില്‍ ജനനം. ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതുന്നു. അടയാളം, തയ്യല്‍, റാഷിദിയയിലെ വഴികള്‍ മുതലായ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമിയുടെ നവാഗതര്‍ക്കായുള്ള നോവല്‍ മത്സരത്തില്‍ പങ്കെടുത്ത സാന്‍വിച്ച് എന്ന കൃതി മാതൃഭൂമി പ്രസിദ്ധീകരിച്ചു. 2004ലെ അറ്റ്‌ലസ് ഏഷ്യാനെറ്റ് സാഹിത്യപുരസ്‌കാരവും കൈരളി സാഹിത്യപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ദുബൈയിലെ ക്രെസന്റ് ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ പന്ത്രണ്ടു വര്‍ഷമായി അധ്യാപികയായി ജോലി ചെയ്യുന്നു.